Thursday, October 15, 2009

ലോകത്ത്‌ 100കോടി ജനങ്ങള്‍ പട്ടിണിയില്‍

നെയ്‌റോബി: ലോകത്ത്‌ 100 കോടി ജനങ്ങള്‍ പട്ടണിയിലാണെന്ന്‌ ഐക്യരാഷ്‌‌ട്രസഭ റിപ്പോര്‍ട്ട്‌. യുഎന്നിന്റെ ഭക്ഷ്യ ഏജന്‍സി പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്‌.

20 ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ ആഗോള തലത്തില്‍ 30 രാജ്യങ്ങള്‍ക്ക്‌ അടിയന്തരമായി ഭക്ഷ്യസഹായം ആവശ്യമാണെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.

ആവശ്യവസ്‌തുക്കളുടെ വിലവര്‍ധനയാണ്‌ ദരിദ്ര രാജ്യങ്ങളില്‍ ആളുകള്‍ പട്ടണി കിടക്കാനുള്ള പ്രധാന കാരണമായി പറയുന്നത്‌. ഏറ്റവും കൂടുതല്‍ ആളുകള്‍ പട്ടിണി ദുരിതം അനുഭവിക്കുന്നത്‌ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ്‌.

കാര്‍ഷിക മേഖലയുടെ വികസനത്തിനായി സര്‍ക്കാറുകള്‍ കൂടുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പട്ടിണി നേരിടുന്ന ജനങ്ങളുടെ എണ്ണം ഇനിയും കൂടുമെന്നാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌.

പോഷകാഹാരത്തിന്റെ കുറവുമൂലം ഓരോ ആറു സെക്കന്റിലും ഒരു കുട്ടി വീതം മരിക്കുന്നതായി യുഎന്‍ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു. സൊമാലിയയില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളലില്‍ 85ശതമാനമാണ്‌ വിലക്കയറ്റമുണ്ടായത്‌.

ഈ സാഹചര്യത്തില്‍ പല കുടുംബങ്ങളിലേയും കുട്ടികള്‍ക്ക്‌ വദ്യാഭ്യാസം തുടരാനോ നല്ല വസ്‌ത്രം വാങ്ങാനോ സാധിക്കുന്നില്ല. കെനിയയില്‍ 38 ലക്ഷം പേരാണ്‌ ആവശ്യത്തിന്‌ ഭക്ഷണം ലഭിക്കാതെ വലയുന്നത്‌. ഭക്ഷ്യവസ്‌തുക്കളുടെ കനത്ത വിലയ്‌ക്കു പുറമേ വരള്‍ച്ചയാണ്‌ ഇവിടത്തെ പ്രധാന പ്രശ്‌നം.

No comments:

Post a Comment