കൊച്ചി: തൊട്ടതിനും പിടിച്ചതിനും നിഷാല്‍ കാവ്യയെ ദ്രോഹിച്ചു. ഭര്‍ത്താവിനോട് വിധേയപ്പെട്ടു ജീവിക്കാന്‍ കൊതിച്ച കാവ്യമാധവനെ ഭര്‍തൃവീട്ടില്‍ നിന്നും ലഭിച്ചത് മാനസികപീഡനം മാത്രമാണെന്ന് മാതാപിതാക്കളും വ്യക്തമാക്കുന്നതോടെ ആറുമാസം പോലും ആകാത്ത വിവാഹബന്ധത്തിലുണ്‌ടായ ഉലച്ചിലാണ് എങ്ങും സംസാരവിഷയം.
വീട്ടില്‍ ടെലിവിഷന്‍ കാണുന്നതിനുപോലും നിയന്ത്രണം. ഭാര്യ ഭര്‍ത്താവിന്റെ ഇഷ്‌ടം അനുസരിക്കണം.എന്നാല്‍ തൊട്ടതിനു പിടിച്ചതിനും ദ്രോഹിക്കുന്ന സമീപനം ശരിയല്ലെന്നും അതു കൊണ്‌ടാണ് വീട്ടിലേക്ക് വന്നതെന്നും മാതാപിതാക്കള്‍ വ്യക്തമാക്കുന്നു. സിനിമയില്‍ അഭിനയിക്കേണ്‌ടന്ന് ആഗ്രഹിച്ചാണ് കാവ്യമാധവന്‍ വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചത്. നിഷാലും കാവ്യയും ഒന്നിച്ചാണ് സിനിമാ ജീവിതം വേണെ്‌ടന്ന് തീരുമാനിച്ചത്.എന്നാല്‍ ഈ തീരുമാനം തിരുത്താന്‍ ഭര്‍തൃവീട്ടില്‍ നിന്നും സമര്‍ദം ഉണ്‌ടായി. ഇതോടെയാണ് കാവ്യമാധവനും നിഷാല്‍ചന്ദ്രയും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ സംഭവിക്കുന്നത്. പലതും ഞങ്ങള്‍ക്ക് നിങ്ങളോട് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. എന്നാല്‍ പല മാധ്യമങ്ങളില്‍ മകളെ കുറിച്ച് വരുന്ന വാര്‍ത്തകള്‍ വെറും കെട്ടുക്കഥകള്‍ മാത്രമാണ്.
കാവ്യ ആത്മഹത്യക്ക് ശ്രമിച്ചുവെന്ന് വരെയാണ് ചില മാധ്യമങ്ങള്‍ സൃഷ്‌ടിച്ചത്. ഇതെല്ലാം മാധ്യമസൃഷ്‌ടി മാത്രമാണ്. കാവ്യയുടെ വിവാഹജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്‌ടായി. ഇതെല്ലാം ചര്‍ച്ച ചെയ്‌തു പരിഹരിക്കാനുള്ള ശ്രമവും നടക്കുന്നുണ്‌ട്. വിവാഹബന്ധം വേര്‍പ്പെടുത്തണമെന്ന് ആവശ്‌്യപ്പെട്ട് കോടതിയില്‍ പോയിട്ടില്ല. കോടതി പോകുന്നതിനും സമയമുമുണ്‌ട്. ഇതിനും നടപടിക്രമങ്ങളുണ്‌ട്.എന്നാല്‍ സഹിക്കാന്‍ സാധിക്കാതെവന്നതു കൊണ്‌ട് മാത്രമാണ് മകള്‍ നാട്ടിലേക്ക് വന്നതെന്നും മാതാപിതാക്കള്‍ പറയുന്നു.
കഴിഞ്ഞ ഫെബ്രുവരി അഞ്ചിനാണ് കൊല്ലൂര്‍ മൂകാംബികാക്ഷേത്രത്തില്‍ കാവ്യയുടേയും കുവൈത്ത് ഇന്റര്‍നാഷണല്‍ ബാങ്ക് ടെക്‌നിക്കല്‍ അഡൈ്വസറുമായ തിരുവനന്തപുരം സ്വദേശി നിഷാല്‍ ചന്ദ്രയുമായുള്ള വിവാഹം നടന്നത്. വിവാഹശേഷം കുവൈത്തില്‍ താമസമാക്കിയ കാവ്യ ഭര്‍തൃവീട്ടുകാരുമായുണ്‌ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് നാട്ടിലേക്ക് മടങ്ങിയത്. കാവ്യയുടെ അക്കൗണ്‌ടിലുള്ള പണം പൂര്‍ണമായും നിഷാലിന്റെ പേരിലേക്ക് മാറ്റാനുള്ള ഭര്‍തൃവീട്ടുകാരുടെ നിര്‍ബന്ധമുണ്‌ടായിരുന്നു.ഇതിനായി കടുത്ത സമര്‍ദം കാവ്യയുടെ മേല്‍ ചുമത്തിയിരുന്നു. സിനിമതാരമായതു കൊണ്‌ട് പണം ഇഷ്‌ടം പോലെയുണ്‌ടാകുമെന്നും ഇത് ലഭിക്കണമെന്ന വാശിയുമാണ് ഭര്‍തൃവീട്ടുകാര്‍ക്ക്.
കാവ്യയുടെ ജീവിതത്തിലെ പ്രശ്‌നത്തിലേക്ക് വിരല്‍ ചൂണ്‌ടുന്ന ഗോസിപ്പുകളും പുറത്തിങ്ങിയിരിക്കുന്നു. പണത്തിനുവേണ്‌ടി കാവ്യയോട് സിനിമയില്‍ അഭിനയിക്കാന്‍ നിഷാല്‍ ആവശ്യപ്പെട്ടു. കാവ്യയുടെ കുടുംബവുമായി അടുത്ത ബന്ധം കാത്ത് സൂക്ഷിക്കുന്ന സിനിമസംവിധായകരുടെ അടുത്ത് നിഷാല്‍ അഭിനയമോഹവുമായി പോയിയെന്നും കഥകള്‍ പുറത്ത് വരുന്നു. എന്നാല്‍ ഈ വിവാഹത്തിന് നേതൃത്വം നല്‍കിയ മലയാളസിനിമയിലെ പ്രമുഖനടന്റെ സഹോദരന്റെ നേതൃത്വത്തില്‍ മധ്യസ്ഥശ്രമവും ആരംഭിച്ചിട്ടുണ്‌ട്. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ പ്രശ്‌നപരിഹാരത്തിനായി പല വഴികളില്‍ നിന്നും ശ്രമിക്കുന്നുണ്‌ട്. കുടുംബപ്രശ്‌നം എത്രയും വേഗം പരിഹരിക്കപ്പെടുമെന്നു തന്നെയാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ഭര്‍തൃവീട്ടില്‍ നിന്നു മാറിതാമസിച്ചു കൊണ്‌ടുള്ള ജീവിതമാണ് പരിഹാരമാര്‍ഗമായി പലരും മുന്നോട്ട് വയ്‌ക്കുന്നത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment