തിരുവനന്തപുരം: ഒരു താരവിവാഹംകൂടി വഴിപിരിയാനൊരുങ്ങുന്നു. ഫെബ്രുവരിയില്‍ വിവാഹിതയായ നടി കാവ്യാ മാധവന്‍ വിവാഹമോചനത്തിന് തയാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരത്തെ കോടതിയില്‍ വിവാഹമോചനക്കേസ് ഫയല്‍ ചെയ്യുന്നതിന് ശ്രമിച്ചതായി അറിയുന്നു. ഇതു സംബന്ധിച്ച് കൊച്ചിയിലെ പ്രമുഖ അഭിഭാഷകനുമായി ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുണ് ട്. എന്നാല്‍ ഒരു വര്‍ഷം വരെ പിരിഞ്ഞു കഴിഞ്ഞതിനു ശേഷമേ വിവാഹമോചന പെറ്റീഷന്‍ ഫയല്‍ ചെയ്യാനാകൂ എന്ന നിയമോപദേശമാണ് കാവ്യയ്‌ക്ക് ലഭിച്ചത്.
സെലിബ്രിറ്റികളുടെ വിവാഹവും വിവാഹമോചനങ്ങളും വാര്‍ത്തയാകാറുണ്‌ട്. എന്നാല്‍ കാവ്യയുടേതു പോലെ ഒരു വര്‍ഷം പോലും വിവാഹ ജീവിതം പൂര്‍ത്തിയാക്കാതെ മോചനത്തിന് ശ്രമിക്കുന്നത് കേരളത്തില്‍ ആദ്യത്തേതാണ്. വിവാഹത്തോടെ നടി കബളിപ്പിക്കപ്പെടുകയായിരുന്നുവെന്നാണ് കാവ്യയോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വിവാഹം കഴിഞ്ഞ് അധികമാകാതെ തന്നെ ഭര്‍ത്താവിന്റെ സഹോദരനും വിവാഹമോചനം നേടിയിരുന്നത്രേ. കഴിഞ്ഞ ഒരു മാസമായി കാവ്യ സ്വന്തം വീട്ടിലാണ്. വിവാഹമോചനം സംബന്ധിച്ച വാര്‍ത്തകളെക്കുറിച്ച് കാവ്യയുടെ പ്രതികരണം അറിവായിട്ടില്ല.
കൊല്ലൂര്‍ മൂകാംബികക്ഷേത്രത്തില്‍ വച്ചാണ് കാവ്യയും മുന്‍ ബാലനടനും കുവൈത്തിലെ ബാങ്കില്‍ ടെക്‌നിക്കല്‍ അഡൈ്വസറുമായ നിഷാല്‍ ചന്ദ്രയും തമ്മിലുള്ള വിവാഹം നടന്നത്. എറണാകുളത്തെ പ്രമുഖ സ്റ്റാര്‍ഹോട്ടലിലെ കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു സിനിമാരംഗത്തും സുഹൃത്തുക്കള്‍ക്കുമുള്ള പാര്‍ട്ടി നടത്തിയത്. വിവാഹശേഷം ഭര്‍ത്താവുമൊത്തു കുവൈത്തിലെ സല്‍വയിലെ വീട്ടില്‍ കാവ്യ താമസമാക്കിയിരുന്നു.
കാസര്‍കോഡ് നീലേശ്വരം സ്വദേശിയായ കാവ്യ ബാലനടിയായാണ് ചലച്ചിത്രരംഗത്തെത്തിയത്. പിന്നീട് ലാല്‍ ജോസിന്റെ ചന്ദ്രനുദിയ്‌ക്കുന്ന ദിക്കില്‍ എന്നചിത്രത്തിലൂടെ നായികാപദവിയിലെത്തുകയും ഒട്ടേറെ വിജയചിത്രങ്ങളില്‍ നായികയാകുകയും ചെയ്‌തു. കഴിഞ്ഞയാഴ്‌ച റിലീസ് പട്ടണത്തിനു ഭൂതമാണ് വിവാഹത്തിനു ശേഷം കാവ്യയുടേതായി പുറത്തു വന്ന അവസാന ചിത്രം.
Subscribe to:
Post Comments (Atom)
No comments:
Post a Comment