Friday, September 4, 2009

ഇന്റര്‍നെറ്റിന്‌ 40 വയസ്സ്‌

കാലിഫോര്‍ണിയ: ലോകത്തെ ആശയവിനിമയത്തിന്റെ സുപ്രധാനഘടകമായി മാറിയിരിക്കുന്ന ഇന്റര്‍നെറ്റിന്‌ നാല്‍പത്‌ വയസ്സുതികഞ്ഞു.

1969 സെപ്‌റ്റംബര്‍ രണ്ടിന്‌ ലോസ്‌ ആഞ്‌ജലസില്‍ കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ലിയോനാര്‍ഡ്‌ ക്ലിന്റോക്കിന്റെ ലാബിലാണ്‌ ഇന്റര്‍നെറ്റ്‌ എന്ന സങ്കല്‍പം ആദ്യമായി ഉരുത്തിരിഞ്ഞത്‌.

രണ്ട്‌ കമ്പ്യൂട്ടറുകള്‍ 15 അടി നീളമുള്ള കേബിളിലൂടെ ടെസ്റ്റ്‌ ഡാറ്റകള്‍ വിനിമയം ചെയ്യുന്ന പരീക്ഷണമാണ്‌ ഇന്നത്തെ നിലയിലുള്ള ഇന്റര്‍നെറ്റായി വികസിച്ചത്‌.

ഇപ്പോള്‍ ഇന്റര്‍നെറ്റ്‌ എന്ന്‌ നമ്മള്‍ വിളിക്കുന്ന അര്‍പാനെറ്റിന്റെ തുടക്കം അന്നായിരുന്നു. പിന്നീട്‌ സാന്റ്‌ ബാര്‍ബറയിലെ കാലിഫോര്‍ണിയ സര്‍വ്വകലാശാലയും ഉത്താ സര്‍വ്വകലാശാലയും 1969 അവസാനത്തോടെ അര്‍പാനെറ്റ്‌ ശൃംഗലയില്‍ ചേര്‍ന്നു. അങ്ങനെ അങ്ങനെ ആ നെറ്റ്‌ വര്‍ക്ക്‌ വളര്‍ന്നുകൊണ്ടേയിരുന്നു.

1970ലാണ്‌ ഇമെയില്‍ രംഗപ്രവേശം ചെയ്‌തത്‌. പിന്നീട്‌ ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്ന ഡോട്ട്‌ കോം, ഡോട്ട്‌ ഓര്‍ഗ്‌ തുടങ്ങിയ ഇന്റര്‍നെറ്റ്‌ അഡ്രസുകളുടെ സംവിധാനം 1980ലാണ്‌ രൂപം കൊണ്ടത്‌.

ബ്രിട്ടീഷ്‌ ഗവേഷകനായ ടിം ബര്‍ണേഴ്‌സ്‌ ലീ രൂപം നല്‍കിയ വേള്‍ഡ്‌ വൈഡ്‌ വെബ്ബ്‌ രംഗത്തെത്തിയതോടെ ഇന്റര്‍നെറ്റ്‌ വിപ്ലവത്തിന്‌ തുടക്കമായി. ഇന്ന്‌ ലോകത്ത്‌ നൂറുകോടിയിലേറെ ആളുകള്‍ ഇന്റര്‍നെറ്റിനെ ഏറ്റവും നല്ല ആശയവിനിമയോപാധിയായി കണക്കാക്കുന്നു.

No comments:

Post a Comment