അമേരിക്കയില്‍ വീഡിയോ ഗെയിം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കുത്തനെ ഇടിഞ്ഞതായി റിപ്പോര്‍ട്ട്. ജൂലൈയില്‍ അവസാനിച്ച കണക്കുകള്‍ പ്രകാരം വീഡിയോ ഗെയിം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന 29 ശതമാനം ഇടിഞ്ഞു. ഗവേഷണ ഗ്രൂപ്പായ എന്‍ പി ഡി നടത്തിയ കണക്ക് പ്രകാരം 848.9 ദശലക്ഷം ഡോളറിന്‍റെ ഗെയിംസ് ഉല്‍പ്പന്നങ്ങളാണ് വിറ്റുപോയത്. ആഗോള സാമ്പത്തിക പ്രതിസന്ധിയാണ് ഇതിന് കാരണമായി സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
മുന്‍ വര്‍ഷത്തിലെ കണക്കുകള്‍ നോക്കുമ്പോള്‍ ഗെയിംസ് ഹാര്‍ഡ്‌വെയര്‍ വില്‍പ്പനയില്‍ 37 ശതമാനത്തിന്‍റെ ഇടിവാണ് നേരിട്ടിരിക്കുന്നത്. വീഡിയോ സോഫ്റ്റ്‌വയര്‍ വില്‍പ്പന രംഗത്ത് 26 ശതമാനത്തിന്‍റെ നഷ്ടം നേരിട്ടപ്പോള്‍ വീഡിയോ ഗെയിം വില്‍പ്പനയില്‍ 12 ശതമാനം ഇടിഞ്ഞു.
ഗെയിംസ് ഉല്‍പ്പന്ന നിര്‍മ്മാണ മേഖലയിലെ പ്രമുഖ കമ്പനിയായ നിന്‍റെന്‍റോയുടെ വൈ തന്നെയാണ് വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്ത്. മൈക്രോസൊഫ്റ്റിന്‍റെ എക്സ് ബൊക്സ് 360 രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. സോണിയുടെ പ്ലേസ്റ്റേഷന്‍ മൂന്നാണ് മൂന്നാം സ്ഥാനത്ത്. എന്‍ സി എ എ ഫുട്ബോള്‍ പത്ത് എന്ന ഗെയിം വില്‍പ്പന രംഗത്ത് വന്‍ മുന്നേറ്റം നടത്തിയതായും എന്‍ പി ഡി അധികൃതര്‍ വ്യക്തമാക്കി.
Subscribe to:
Post Comments (Atom)
No comments:
Post a Comment