ഉലകനായകന്‍ കമലഹാസന്‍റെ ചലച്ചിത്ര ജീവിതത്തിന് അമ്പതു വയസ്. കമലിന്‍റെ ആദ്യ ചിത്രമായ കുളത്തൂര്‍ കണ്ണമ്മ റിലീസായത് 1959 ഓഗസ്റ്റ് 12നാണ്. അതുകൊണ്ടു തന്നെ ഇത്തവണത്തെ ഓഗസ്റ്റ് 12 കമലിന് ഏറെ പ്രത്യേകതയുള്ള ദിവസമാണ്. തന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘ഉന്നൈപ്പോല്‍ ഒരുവന്‍’ റിലീസ് ചെയ്യാന്‍ കമല്‍ നിശ്ചയിച്ചിരിക്കുന്നത് ഓഗസ്റ്റ് 12നാണ്.
അഭിനയ ജീവിതത്തിന്‍റെ അമ്പതു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഏറ്റവും പുതിയ ചിത്രത്തിലും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന ഒട്ടേറെ പരീക്ഷണങ്ങള്‍ കമല്‍ നടത്തുന്നുണ്ട്. ‘എ വെനസ്‌ഡേ’ എന്ന സൂപ്പര്‍ഹിറ്റ് ഹിന്ദി ചിത്രത്തിന്‍റെ റീമേക്കാണ് ഉന്നൈപ്പോല്‍ ഒരുവന്‍. സൂപ്പര്‍താരം മോഹന്‍ലാല്‍ ആദ്യമായി കമലഹാസനൊപ്പം അഭിനയിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത.
കമലിന്‍റെ മകള്‍ ഷ്രുതി ഹാസനാണ് ഉന്നൈപ്പോല്‍ ഒരുവന്‍റെ സംഗീത സംവിധാനം നിര്‍വഹിക്കുക. സംഗീത സംവിധായിക എന്ന നിലയില്‍ ഷ്രുതിയുടെ അരങ്ങേറ്റമാണ് ഈ സിനിമ. മനോജ് സോണി ക്യാമറ നിര്‍വഹിക്കുന്ന സിനിമയുടെ കലാസംവിധാനം തോട്ടാധരണി. 4 കെ റെസല്യൂഷനുള്ള റെഡ് ക്യാമറയാണ് ഉന്നൈപ്പോല്‍ ഒരുവന് ഉപയോഗിച്ചിരിക്കുന്നത്.
ചിത്രീകരണം ഏകദേശം പൂര്‍ത്തിയായ ഈ സിനിമയില്‍ ഇനി ബാക്കിയുള്ളത് മോഹന്‍ലാലും കമലഹാസനുമായുള്ള ഏതാനും കോമ്പിനേഷന്‍ സീനുകളാണ്. ചക്രിയാണ് ഉന്നൈപ്പോല്‍ ഒരുവന്‍റെ സംവിധായകന്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment